---
title: "ശബരിമല നെയ്യ് മറിച്ചുവിറ്റു; മിൽമ തിരുവനന്തപുരം യൂണിയനെതിരെ അന്വേഷണ റിപ്പോർട്ടിൽ ഗുരുതര ആരോപണം"
english_title: "Milma Thiruvananthapuram Accused in Sabarimala Ghee Diversion Scam: Report"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375110/milma-sabarimala-ghee-scam-shine-joseph-report-2026`"
published_at: "2026-07-28T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68589ce8dee_1000198656.jpg"
keywords: []
---

# ശബരിമല നെയ്യ് മറിച്ചുവിറ്റു; മിൽമ തിരുവനന്തപുരം യൂണിയനെതിരെ അന്വേഷണ റിപ്പോർട്ടിൽ ഗുരുതര ആരോപണം

> **Lead Summary:** **തിരുവനന്തപുരം**: ശബരിമലയിലേക്കുള്ള നെയ്യ് മറിച്ചുവിറ്റെന്ന മിൽമ തിരുവനന്തപുരം യൂണിയനെതിരെയുള്ള ആരോപണത്തിൽ കഴമ്പുണ്ടെന്ന് ക്ഷീരവകുപ്പ് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട്. നെയ്യ് വിൽപ്പനയിൽ വൻ ആസൂത്രണത്തോടെ ക്രമക്കേട് നടന്നുവെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.

## Article Content

**തിരുവനന്തപുരം**: ശബരിമലയിലേക്കുള്ള നെയ്യ് മറിച്ചുവിറ്റെന്ന മിൽമ തിരുവനന്തപുരം യൂണിയനെതിരെയുള്ള ആരോപണത്തിൽ കഴമ്പുണ്ടെന്ന് ക്ഷീരവകുപ്പ് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട്. നെയ്യ് വിൽപ്പനയിൽ വൻ ആസൂത്രണത്തോടെ ക്രമക്കേട് നടന്നുവെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.

പത്തനംതിട്ടയിലെ യൂണിറ്റ് ഹെഡും തിരുവനന്തപുരം ആസ്ഥാനത്തെ പ്രൊഡക്ഷൻ മാനേജറുമായിരുന്ന ഷൈൻ ജോസഫ് എന്ന ഉദ്യോഗസ്ഥനെതിരെയാണ് പ്രധാന കണ്ടെത്തൽ. പത്തനംതിട്ടയിൽ നിന്ന് ഇ-ടെൻഡർ ആവശ്യപ്പെട്ടതും തിരുവനന്തപുരത്തെ ആസ്ഥാനത്തു നിന്ന് അതിന് ശുപാർശ ചെയ്തതും ഒരേ ഉദ്യോഗസ്ഥനാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

അംഗീകാരത്തിനായി ഷൈൻ ജോസഫ് നടത്തിയ ഇടപെടൽ ദുരൂഹമാണെന്നും ക്ഷീരവകുപ്പ് ഡയറക്ടർ നിരീക്ഷിച്ചു. ശബരിമലയ്ക്കായി സംഭരിച്ച നെയ്യ് മറിച്ചുവിറ്റതിൽ മിൽമയുടെ ഭാഗത്തു നിന്ന് ചട്ടലംഘനം നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375110/milma-sabarimala-ghee-scam-shine-joseph-report-2026`)